"ഇത് വെറും സാമ്പിൾ" ന്യൂസിലൻഡ് എയ്‌ക്കെതിരെ അടിച്ച് തകർത്ത് സഞ്ജുവും പൃഥ്വി ഷായും

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ജനുവരി 2020 (19:14 IST)
ന്യൂസിലൻഡ് എയ്‌ക്കെതിരെ നടക്കുന്ന അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീമിന് 5 വിക്കറ്റിന്റെ വിജയം. ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടിയ സഞ്ജു സാംസൺ,പൃഥ്വി ഷാ എന്നിവരുടെ പ്രകടനമികവിലാണ് ഇന്ത്യ എ ടീമിന്റെ വിജയം. ഇന്ത്യൻ ടീമിലേക്ക് വിളി വന്നതിന് പിന്നാലയാണ് രണ്ടുപേരുടേയും പ്രകടനമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് എ 48.3 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. ന്യൂസിലൻഡിന് വേണ്ടി രചിൻ രവീന്ദ്ര(49മും ടോം ബ്രൂസ്(47)ഉം കോള്‍ മക്കോണ്‍ഷി(34) റൺസും നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ് ഇന്ത്യൻ ബൗളിങ് നിരയിൽ തിളങ്ങിയപ്പോൾ ഖലീല്‍ അഹമ്മദും അക്‌സര്‍ പട്ടേലും രണ്ടുവീതം വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ വെറും 29.5 ഓവറിലാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യ എയ്‌ക്ക് വേണ്ടി പൃഥ്വി ഷാ 35 പന്തില്‍ 48 റൺസും സഞ്ജു സാംസണ്‍ 21 പന്തില്‍ 39 റൺസും സ്വന്തമാക്കി. മത്സരത്തിൽ മായങ്ക് അഗർവാൾ 29 റൺസും ശുഭ്മാൻ ഗിൽ 30 റൺസും സ്വന്തമാക്കി.ന്യൂസിലന്‍ഡിന് വേണ്ടി ജെയിംസ് നീഷാം 2 വിക്കറ്റെടുത്തു. പരമ്പരയിലെ രണ്ടാമത്തെ മത്സരം ജനുവരി 24നും മൂന്നാം മത്സരം ജനുവരി 26നും നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :