രാജസ്ഥാൻ ലെജൻഡാകാൻ സഞ്ജു, ഇനി സ്ഥാനം വാട്‌സനൊപ്പം

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 മെയ് 2022 (14:51 IST)
ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ തന്റെ രണ്ടാം അർധസെഞ്ചുറി സ്വന്തമാക്കിയിരിക്കുകയാണ് ടീമിന്റെ നായകൻ കൂടിയായ മലയാളി താരം സഞ്ജു സാംസൺ. കൊൽക്കത്തയ്ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ അർധസെഞ്ചുറി. ഇതോടെ ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി സഞ്ജു നേടുന്ന അർധസെഞ്ചുറികളുടെ എണ്ണം 16 ആയി.

മത്സരത്തിലെ പ്രകയ്യനത്തോടെ മുന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സഞ്ജുവിനായി. റോയൽസിനായി ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റില്‍ വാട്‌സനൊപ്പം മൂന്നാംസ്ഥാനത്താണ് സഞ്ജു ഇപ്പോൾ. മുൻ രാജസ്ഥാൻ നായകൻ അജിങ്ക്യ രഹാനെ, ജോസ് ബട്‌ലര്‍ എന്നിവര്‍ മാത്രമേ ഇനി സഞ്ജുവിന് മുന്നിലുള്ളു.

17 ഫിഫ്റ്റികളോടെ ബട്‌ലര്‍ രണ്ടാം സ്ഥാനത്തും 19 ഫിഫ്റ്റികളുമായി രഹാനെ തലപ്പത്തുമാണ്. കൊൽക്കത്തയ്ക്കതിരെ നേടിയ ഫിഫ്റ്റിയോടെ ഈ സീസണിലെ സിക്‌സര്‍ വേട്ടക്കാരില്‍ മൂന്നാമതെത്താനും സഞ്ജുവിനായി. 21 സിക്‌സറുകളാണ് ഈ സീസണിൽ സ‌ഞ്ജു നേടിയത്. 36 സിക്‌സറുകൾ നേടിയ രാജസ്ഥാന്റെ തന്നെ ജോസ് ബട്ട്‌ലറാണ് പട്ടികയിൽ മുന്നിൽ.22 സിക്‌സറുകളുമായി കെകെആറിന്റെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലാണ് രണ്ടാം സ്ഥാനത്ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :