സഞ്ജുവിന് ഇത്തവണയും അവസരമില്ല; ഇഷാന്‍ കിഷനെ നിലനിര്‍ത്തി ഇന്ത്യ

രേണുക വേണു| Last Modified ചൊവ്വ, 20 ജൂലൈ 2021 (14:39 IST)

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ആരംഭിച്ചു. ടോസ് ജയിച്ച ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണെന്നും അതുകൊണ്ടാണ് ആദ്യം ബാറ്റ് ചെയ്യുന്നതെന്നും ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക പറഞ്ഞു. ആദ്യ ഏകദിനത്തിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. പരുക്ക് ഭേദമായെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല. ഇഷാന്‍ കിഷന്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍. ആദ്യ ഏകദിനത്തിലെ മികച്ച പ്രകടനമാണ് ഇഷാന്‍ കിഷനെ പ്ലേയിങ് ഇലവനില്‍ നിലനിര്‍ത്താന്‍ പ്രേരിപ്പിച്ചത്. ആദ്യ ഏകദിനത്തിലും സഞ്ജു സാംസണ്‍ കളിച്ചില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :