സഞ്ജു ശ്രീലങ്കയ്‌ക്കെതിരെ കളിക്കാത്തതിനു കാരണം പരുക്ക്

രേണുക വേണു| Last Modified തിങ്കള്‍, 19 ജൂലൈ 2021 (08:26 IST)

ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തില്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സഞ്ജുവിന് കളിക്കാന്‍ സാധിച്ചില്ല. ഇഷാന്‍ കിഷനാണ് ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റോളിലെത്തിയത്. ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്തു.

പരുക്ക് മൂലമാണ് സഞ്ജുവിന് കളിക്കാന്‍ സാധിക്കാതിരുന്നത്. പരിശീലന മത്സരത്തിനിടെ സഞ്ജുവിന്റെ കാല്‍മുട്ടിന് പരുക്കേറ്റതായാണ് ബിസിസിഐ അറിയിക്കുന്നത്. സഞ്ജുവിന്റെ കായികക്ഷമത നിരീക്ഷിച്ചുവരികയാണ്. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായാല്‍ മാത്രമേ ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു കളത്തിലിറങ്ങൂ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :