1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson likely to return to Indian team

Sanju Samson: സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ! വെസ്റ്റ് ഇന്‍ഡീസില്‍ തിളങ്ങിയാല്‍ തുടര്‍ന്നും അവസരങ്ങള്‍

Sanju Samson likely to return to Indian team
Sanju Samson: ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക്. അടുത്ത മാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന, ട്വന്റി 20 ടീമുകളിലേക്കാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സഞ്ജു ഉറപ്പായും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുമെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
പരിമിത ഓവര്‍ ക്രിക്കറ്റില്‍ അടിമുടി മാറ്റത്തിനു തയ്യാറെടുക്കുകയാണ് ഇന്ത്യ. ഏകദിനത്തിലും ട്വന്റി 20 യിലും കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് സഞ്ജുവും ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം സഞ്ജുവിന്റെ കരിയറില്‍ നിര്‍ണായകമാകും. വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ താരത്തെ ഇന്ത്യയുടെ ട്വന്റി 20 ഫോര്‍മാറ്റില്‍ സ്ഥിരപ്പെടുത്തിയേക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ചേതേശ്വര്‍ പുജാര ഇനി ടെസ്റ്റ് കളിക്കില്ല; പകരക്കാരനെ കണ്ടെത്തി ബിസിസിഐ, അവന്‍ അപകടകാരി !