ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ഒരു കളിയില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍; മറ്റ് രണ്ട് കളികളിലും പുറത്ത് !

രേണുക വേണു| Last Modified വെള്ളി, 1 ജൂലൈ 2022 (08:17 IST)

ഇംഗ്ലണ്ട് പര്യടനത്തിലെ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളാണ് ജൂലൈ ഏഴ് മുതല്‍ നടക്കുക.

ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. വിരാട് കോലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ടെസ്റ്റ് മത്സരം കഴിഞ്ഞ് രണ്ടാം ട്വന്റി 20 മുതലാണ് ടീമിനൊപ്പം ചേരുക. അതുകൊണ്ട് ഒന്നാം ട്വന്റി 20 മത്സരത്തിന് വ്യത്യസ്തമായ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടും മൂന്നും ട്വന്റി 20 മത്സരത്തിന് മറ്റൊരു സ്‌ക്വാഡും.

ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപതി, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക്ക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്

രണ്ട്, മൂന്ന് ട്വന്റി 20 മത്സരത്തിനുള്ള ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ഹാര്‍ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്

മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :