1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England test team announced

ആൻഡേഴ്സൺ തിരിച്ചെത്തി, ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

england
ഇന്ത്യക്കെതിരെ ജൂലയ് ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. കഴിഞ്ഞ വർഷം കൊറോണയെ തുടർന്ന് മാറ്റിവെച്ച അഞ്ചാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് മത്സരമാണ് ബെർമിങ്ങാമിൽ നടക്കുക. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
 
ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ പരിക്കിനെ തുടർന്ന് മാറിനിന്ന സ്റ്റാർ പേസർ ജെയിംസ് ആൻഡേഴ്സൺ തിരിച്ചെത്തിയതാണ് ഇംഗ്ലണ്ട് ടീമിലെ പ്രധാനതാരം. ആൻഡേഴ്സണിനൊപ്പം സ്റ്റുവർട്ട് ബ്രോഡും മാത്യൂ പോട്ടുമാകും ഇംഗ്ലണ്ട് പേസ് നിരയെ നയിക്കുക. ജാക്ക് ലീച്ചാണ് ടീമിലെ ഏകസ്പിന്നർ.
 
ഇംഗ്ലണ്ട് ടീം: അലക്സ് ലീസ്,സാക് ക്രൗളി,ഒലി പോപ്,ജോ റൂട്ട്,ജോണി ബെയർസ്റ്റോ,ബെൻ സ്റ്റോക്സ്, സാം ബില്ലിങ്ങ്സ്,മാത്യൂ പോട്ട്സ്,സ്റ്റുവർട്ട് ബ്രോഡ്,ജാക്ക് ലീച്ച്,ജെയിംസ് ആൻഡേഴ്സൺ
അടുത്ത ലേഖനം
England vs India, 5th test: നയിക്കാന്‍ ബുംറ, നെടുംതൂണാകാന്‍ കോലി; ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ