അനുബന്ധ വാര്‍ത്തകള്‍
- ഇംഗ്ലണ്ടിനെതിരായ ആറാട്ട്; ബുംറ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്
- പരിക്ക് മാറിയിട്ടില്ല: രണ്ടാം ഏകദിനവും കോലിക്ക് നഷ്ടമായേക്കും
- ഏകദിനത്തിൽ 250 സിക്സുകൾ! ഇതിൽ 128 സിക്സറുകളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ: ഇത് സിക്സർ ശർമ്മ
- ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത് അത്ര മോശം കാര്യമല്ല, കോലി അവിടെ ചെന്ന് ഫോം തിരിച്ചുപിടിക്കട്ടെ
- 19 റൺസിന് 6 വിക്കറ്റ്: ബുമ്ര പഴങ്കതയാക്കിയത് കുൽദീപിൻ്റെ റെക്കോർഡ് പ്രകടനം
ICC ODI Ranking: ഒരേയൊരു ഇന്ത്യ ! ഏകദിന റാങ്കിങ്ങില്‍ പാക്കിസ്ഥാനെ മറികടന്നു, മൂന്ന് ഫോര്‍മാറ്റിലും ആദ്യ മൂന്നില്‍ ഉള്ള ഏക ടീം
ICC ODI Ranking: ഐസിസി ഏകദിന റാങ്കിങ്ങില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. ചിരവൈരികളായ പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ പത്ത് വിക്കറ്റ് വിജയമാണ് ഇന്ത്യക്ക് നേട്ടമായത്.
നേരത്തെ ഇന്ത്യ നാലാം സ്ഥാനത്തും പാക്കിസ്ഥാന് മൂന്നാം സ്ഥാനത്തുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ വിജയം ഇന്ത്യയുടെ പോയിന്റ് വര്‍ധിപ്പിച്ചു. അതോടെ പാക്കിസ്ഥാന് നാലാം സ്ഥാനത്തേക്ക് വീഴുകയും ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. ന്യൂസിലന്‍ഡ് ആണ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു അപൂര്‍വ നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലും പോയിന്റ് പട്ടികയില്‍ ടോപ് ത്രീയിലുള്ള ഏക ടീം ഇന്ത്യയാണ്. ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. മറ്റൊരു ടീമിനും മൂന്ന് ഫോര്‍മാറ്റിലും ആദ്യ മൂന്നില്‍ ഇടംപിടിക്കാന്‍ സാധിച്ചിട്ടില്ല.