Sanju Samson: 'ഡഗ്ഔട്ടില്‍ എന്തോ മറന്നുവെച്ചത് പോലെയാണ് വന്നതും പോയതും'; സഞ്ജുവിനെതിരെ ആരാധകര്‍

രേണുക വേണു| Last Modified ശനി, 20 മെയ് 2023 (09:35 IST)

Sanju Samson: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ തന്റെ പ്രതിഭയ്‌ക്കൊത്തുള്ള പ്രകടനം പുറത്തെടുക്കുന്നില്ലെന്ന് ആരാധകര്‍. പഞ്ചാബ് കിങ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. അതിനു പിന്നാലെയാണ് മലയാളി താരത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്.

ക്രീസില്‍ നിലയുറപ്പിക്കാനുള്ള ക്ഷമ സഞ്ജു കാണിക്കുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. രാഹുല്‍ ചഹറിന്റെ പന്തില്‍ റിഷി ധവാന് ക്യാച്ച് നല്‍കിയാണ് പഞ്ചാബിനെതിരെ സഞ്ജു പുറത്തായത്. അനാവശ്യ ഷോട്ടിനുള്ള ശ്രമമാണ് സഞ്ജുവിന്റെ പുറത്താകലില്‍ കലാശിച്ചത്. ബാറ്റിനും പാഡിനും ഇടയില്‍ വന്ന പന്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ചതാണ് സഞ്ജു. മിക്ക കളികളിലും ഇങ്ങനെ തന്നെയല്ലേ പുറത്താകുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

ക്രീസില്‍ എത്തിയ ഉടനെ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കും. സാഹചര്യം മനസിലാക്കി ബോധപൂര്‍വ്വം കളിക്കാനുള്ള ക്ഷമ സഞ്ജു കാണിക്കുന്നില്ല. മിക്ക സമയത്തും മോശം ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ വിക്കറ്റില്‍ കലാശിക്കുന്നതെന്നും ആരാധകര്‍ കുറ്റപ്പെടുത്തി. ക്രീസില്‍ എത്തിയപ്പോള്‍ തന്നെ സഞ്ജുവിന്റെ മുഖത്ത് വെപ്രാളം കാണാമായിരുന്നു. എങ്ങനെയെങ്കിലും രണ്ട് സിക്‌സ് അടിച്ചിട്ട് കയറി പോകുക എന്ന മനോഭാവമായിരുന്നു മുഖത്ത്. ഡഗ്ഔട്ടില്‍ എന്തോ മറന്നുവെച്ചത് പോലെയാണ് സഞ്ജു ബാറ്റ് ചെയ്യാന്‍ വന്നതും തിരിച്ചുപോയതും എന്നും ആരാധകര്‍ പരിഹസിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം
മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങാനായെങ്കിലും ടീമിന്റെ വിക്കറ്റുകള്‍ തുടരെ ...

2008ന് ശേഷം ആദ്യമായി ആര്‍സിബിക്ക് മുന്നില്‍ ചെപ്പോക്കിന്റെ ...

2008ന് ശേഷം ആദ്യമായി ആര്‍സിബിക്ക് മുന്നില്‍ ചെപ്പോക്കിന്റെ കോട്ട തകര്‍ന്നു, ഇത് ആര്‍സിബി വേര്‍ഷന്‍ 2
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ...

അന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി, കോച്ച് ഡൊറിവല്‍ ...

അന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി, കോച്ച് ഡൊറിവല്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍
ഡോറിവല്‍ ജൂനിയറിനോട് നന്ദി പറഞ്ഞ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തിന്റെ തുടര്‍ ...

Virat Kohli: ഹെല്‍മറ്റില്‍ പന്ത് കൊണ്ടു, ദേ വരുന്നു ...

Virat Kohli: ഹെല്‍മറ്റില്‍ പന്ത് കൊണ്ടു, ദേ വരുന്നു സിക്‌സും ഫോറും; മെല്ലപ്പോക്കിനും ട്രോള്‍ (Video)
ആര്‍സിബി ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം

RCB vs CSK in Chepauk: 17 വര്‍ഷത്തെ കാത്തിരിപ്പ്; ...

RCB vs CSK in Chepauk: 17 വര്‍ഷത്തെ കാത്തിരിപ്പ്; ചെപ്പോക്കില്‍ ജയിച്ച് ആര്‍സിബി
2008 നു ശേഷമാണ് ചെപ്പോക്കില്‍ ആര്‍സിബി ജയിക്കുന്നത്