1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rajasthan Royals beats Punjab Kings

Rajasthan Royals: നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍; പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി

14 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ ഇപ്പോള്‍

Rajasthan Royals beats Punjab Kings
Rajasthan Royals: പ്ലേ ഓഫിനായുള്ള കടുത്ത പോരാട്ടത്തില്‍ നിന്ന് പിന്മാറാന്‍ മനസ്സില്ലെന്ന് ആവര്‍ത്തിച്ച് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിനു തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യം കണ്ടു. 
 
യഷ്വസി ജയ്‌സ്വാള്‍ (36 പന്തില്‍ 50), ദേവ്ദത്ത് പടിക്കല്‍ (30 പന്തില്‍ 51) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഷിമ്രോണ്‍ ഹെറ്റ്മയെറിന്റെ (28 പന്തില്‍ 46) വെടിക്കെട്ട് ഇന്നിങ്‌സുമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. 
 
14 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ ഇപ്പോള്‍. അടുത്ത മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തോല്‍വി വഴങ്ങിയാല്‍ അത് രാജസ്ഥാന് പ്ലേ ഓഫില്‍ എത്താന്‍ സഹായകരമാകും. ബാംഗ്ലൂരിന് ഗുജറാത്ത് ടൈറ്റന്‍സും മുംബൈക്ക് സണ്‍റൈസേഴ്‌സ് ഹൈദരബാദുമാണ് അവസാന മത്സരങ്ങളില്‍ എതിരാളികള്‍. 
 
അടുത്ത ലേഖനം
2024, ടെന്നീസ് കോർട്ടിൽ എന്റെ അവസാനവർഷം: വിരമിക്കൽ സൂചന നൽകി റാഫേൽ നദാൽ