അനുബന്ധ വാര്‍ത്തകള്‍
- IPL 2023: പ്ലേ ഓഫിലേക്ക് പോരടിക്കുന്നത് ഈ അഞ്ച് ടീമുകള്‍, ഇതില്‍ രണ്ട് ടീമുകള്‍ പുറത്താകണം !
- Punjab Kings: ഇത്രയും നാണംകെട്ട വേറെ ഫ്രാഞ്ചൈസി ഇല്ല ! പ്ലേ ഓഫ് കാണാതെ പഞ്ചാബ് ഇത്തവണയും പുറത്ത്
- Rajasthan Royals: നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് രാജസ്ഥാന്; പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി
- പടിക്കലും പരാഗും സെയ്നിയും ടീമില്‍: ഫെയര്‍വെല്‍ പ്ലാനിലാണോ രാജസ്ഥാനെന്ന് ആരാധകര്‍
- ഫാഫിനൊപ്പമുള്ള ബാറ്റിംഗ് എബിഡിക്കൊപ്പമെന്ന പോലെ ഞാൻ ആസ്വദിക്കുന്നു: കോലി
Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാന് പുറത്തായിട്ടില്ല ! പ്ലേ ഓഫില്‍ എത്താന്‍ ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ
Rajasthan Royals: പഞ്ചാബിനെതിരായ നിര്‍ണായക മത്സരത്തില്‍ വിജയിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കിയ രാജസ്ഥാന് റോയല്‍സിന് ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉണ്ട്. 14 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന് ഇപ്പോള്‍. പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള സുവര്‍ണാവസരമാണ് രാജസ്ഥാന് ബാക്കിയുള്ളത്. പക്ഷേ മറ്റു ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാണ് ഇതെന്ന് മാത്രം.
നാലാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും ആറാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനും ഇനി ഓരോ കളി ശേഷിക്കുന്നുണ്ട്. ഇരുവര്‍ക്കും രാജസ്ഥാനൊപ്പം 14 പോയിന്റ് തന്നെയാണ് ഉള്ളത്. ശേഷിക്കുന്ന കളികളില്‍ ബാംഗ്ലൂരും മുംബൈയും ജയിച്ചാലും ഇതില്‍ ഏതെങ്കിലും ഒരു ടീം ജയിച്ചാലും രാജസ്ഥാന് പ്ലേ ഓഫ് കാണാതെ പുറത്താകും. മുംബൈക്ക് സണ്‍റൈസേഴ്സ് ഹൈദരബാദും ബാംഗ്ലൂരിന് ഗുജറാത്ത് ടൈറ്റന്‍സുമാണ് അവസാന മത്സരത്തില്‍ എതിരാളികള്‍.
അതായത് അവസാന മത്സരത്തില്‍ മുംബൈയും ബാംഗ്ലൂരും തോറ്റാല്‍ മാത്രമേ രാജസ്ഥാന് എന്തെങ്കിലും പ്രതീക്ഷയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ രാജസ്ഥാന് നാലാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കൂ.