വീട്ടിലേക്ക് മടങ്ങുന്നു, നന്ദി പറഞ്ഞ് സഞ്ജു സാംസൺ

അഭിറാം മനോഹർ| Last Modified വെള്ളി, 8 ജൂലൈ 2022 (15:14 IST)
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടി20യിൽ മാത്രമായിരുന്നു സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിലെടുത്തത്.
സതാംപ്ടണിലെ ആദ്യ മത്സരത്തിലെ ആദ്യ ഇലവനിൽ ഇടം നേടാൻ പക്ഷേ സഞ്ജുവിനായിരുന്നില്ല. ഇതോടെ ആദ്യ മത്സരത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെ മടങ്ങിയിരിക്കുകയാണ് താരം.

ഇന്ത്യൻ ടീം ജേഴ്സിയിൽ ബാറ്റുമായി നിൽക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. വീട്ടിലേക്ക് മടങ്ങുന്നു. എല്ലാവർക്കും നന്ദി എന്നായിരുന്നു ചിത്രത്തിനൊപ്പം സഞ്ജു കുറിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച സഞ്ജുവിൻ്റെ ചിത്രത്തിന് കീഴിൽ ആരാധകർ നിറഞ്ഞിരുന്നു. അയർലൻഡിനെതിരെ റിതുരാജ് ഗെയ്ക്ക്‌വാദിന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. മത്സരത്തിൽ 77 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :