അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (20:41 IST)
ഐപിഎല്ലിൽ ഒരു കിരീടനേട്ടമില്ലാതെയാണ് 9 വർഷത്തെ തന്റെ ആർസിബി നായകന്റെ കുപ്പായം കോലി അഴിച്ചുവെയ്ക്കുന്നത്. 2013ൽ ആർസിബിയ്ക്ക് വേണ്ടി നായകനായ കോലി കളിക്കാരൻ എന്ന നിലയിൽ ഐപിഎല്ലിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും ഐപിഎല്ലിലെ നായകനായുള്ള കരിയർ പരിഗണിക്കുമ്പോളൊരു കിരീട നേട്ടമില്ല എന്നത് ക്രിക്കറ്റ് ആരാധകരെ വേദനിപ്പിക്കുന്നതാണ്.
എങ്കിലും നായകനെന്ന നിലയിൽ മോശം പ്രകടനമല്ല കോലി നടത്തിയിട്ടുള്ളത്. ആർസിബിയെ നയിച്ച 140 മത്സരങ്ങളിൽ 66 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചപ്പോള്‍ 70 മത്സരത്തിൽ ടീം തോൽവി ഏറ്റുവാങ്ങി. നായകനെന്ന നിലയിൽ 140 മത്സരങ്ങളില്‍ നിന്ന് 42.07 ശരാശരിയിൽ 4481 റൺസാണ് കോലി നേടിയത്.
2016ലെ
ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 81. 08 ശരാശരിയിൽ 152 എന്ന മികച്ച സ്ട്രൈക്‌റേറ്റിൽ 973 റൺസാണ് കോലി അടിച്ചെടുത്തത്. ഇതിൽ നാലു സെഞ്ചുറികളും 7 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന ടീം സ്കോറായ 263 റൺസ് ആർസിബി കണ്ടെത്തിയത് കോലിയുടെ നായകത്വത്തിന് കീഴിലാണ്.
മുംബൈ ഇന്ത്യന്‍സിനെതിരേ 235 റണ്‍സും ആര്‍സിബി നേടിയിട്ടുണ്ട്. എന്നാൽ ഐപിഎല്ലിലെ ഏറ്റവും മോശം ടീം സ്കോർ(49) എന്ന റെക്കോഡും കോലിയുടെ ക്യാപ്‌റ്റൻസിക്ക് കീഴിലാണ്. 2017ൽ കൊൽക്കത്തയ്ക്കെതിരെയായിരുന്നു നാണക്കേടിന്റെ ഈ റെക്കോഡ്.