ലെഗ് സ്പിന്നിനു മുന്നില്‍ സഞ്ജു വീണ്ടും വീണു !

രേണുക വേണു| Last Modified വ്യാഴം, 29 ജൂലൈ 2021 (20:47 IST)

ലെഗ് സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടി സഞ്ജു സാംസണ്‍. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി 20 യില്‍ റണ്‍സൊന്നും എടുക്കാന്‍ സാധിക്കാതെ സഞ്ജു പുറത്തായി. മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജു ഹസരംഗയുടെ പന്തില്‍ എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ വീഴുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും സ്പിന്‍ ബൗളര്‍മാരെ നേരിടാന്‍ സഞ്ജു സാംസണ്‍ ഏറെ ബുദ്ധിമുട്ടി. കഴിഞ്ഞ കളിയിലും ഹസരംഗ തന്നെയായിരുന്നു സഞ്ജുവിനെ വട്ടംകറക്കിയത്. ഹസരംഗയുടെ ആറ് ബോളുകളിലും ഒരു എത്തുംപിടിയിലും ഇല്ലാത്ത വിധമാണ് സഞ്ജു നിന്നത്. ഗൂഗ്ലിയെ നേരിടുന്നതിലും സഞ്ജു പരാജയപ്പെട്ടു. ലെഗ്-ബ്രേക്ക്സില്‍ പന്തെറിഞ്ഞ് സഞ്ജുവിനെ പരീക്ഷിക്കാന്‍ ഹസരംഗയ്ക്കും കഴിഞ്ഞിരുന്നു. മൂന്നാം ടി 20 യിലും ഹസരംഗ ഇത് ആവര്‍ത്തിച്ചു. രണ്ടാം ടി 20 മത്സരത്തില്‍ 13 ബോളില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമെടുത്താണ് സഞ്ജു പുറത്തായത്. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ സഞ്ജു ഇനിയും പഠിക്കണമെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് സഞ്ജു വീണ്ടും സ്പിന്നിന് മുന്നില്‍ വീണത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :