മൂന്ന് മലയാളികള്‍ ഇന്ത്യയ്ക്കായി ഒരുമിച്ച് കളിക്കുന്നു; അപൂര്‍വ്വ നിമിഷം

രേണുക വേണു| Last Modified വ്യാഴം, 29 ജൂലൈ 2021 (20:25 IST)

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി 20 മത്സരത്തില്‍ ഇന്ത്യയ്ക്കായി മൂന്ന് മലയാളി താരങ്ങള്‍ ഒന്നിച്ചുകളിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാര്യമാണിത്. രണ്ട് ബാറ്റ്‌സ്മാന്‍മാരും ഒരു ബൗളറുമാണ് ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത്. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. ബാറ്റ്‌സ്മാന്‍മാരായി സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും കളിക്കുന്നുണ്ട്. ഈ മൂവരുമാണ് മലയാളി താരങ്ങള്‍. സഞ്ജു സാംസണ്‍ നേരത്തെ തന്നെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരമാണ്. ശ്രീലങ്കയ്‌ക്കെതിരെ ഇന്നലെ നടന്ന രണ്ടാം ടി 20 മത്സരത്തിലാണ് ദേവ്ദത്ത് പടിക്കല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയത്. പരുക്കേറ്റ നവ്ദീപ് സൈനിക്ക് പകരമാണ് സന്ദീപ് വാര്യര്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :