നിരാശപ്പെടുത്തി സഞ്ജു; റണ്‍സിനായി ക്രീസില്‍ പതറുന്ന കാഴ്ച

രേണുക വേണു| Last Modified ബുധന്‍, 28 ജൂലൈ 2021 (21:28 IST)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി 20 മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനവുമായി സഞ്ജു സാംസണ്‍. നിര്‍ണായകമായ സമയത്ത് ഇന്ത്യയ്ക്കായി റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ സഞ്ജു പതറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. 13 പന്തില്‍ നിന്ന് ഏഴ് റണ്‍സ് മാത്രം നേടിയ സഞ്ജു പുറത്തായി. തുടക്കംമുതല്‍ ബൗണ്ടറി കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു സഞ്ജു. ഒരു ഫോര്‍ പോലും നേടാന്‍ മലയാളി താരത്തിനു സാധിച്ചില്ല. കരിയറില്‍ ഏറെ നിര്‍ണായക സമയത്താണ് സഞ്ജുവിന്റെ മോശം പ്രകടനം. മറുവശത്ത് ഇഷാന്‍ കിഷന്‍ ലഭിക്കുന്ന അഴസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി മുന്‍നിരയിലേക്ക് എത്തുകയും ചെയ്യുന്നു. ക്രീസില്‍ നിന്നു കയറി കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമമാണ് ഇത്തവണ തിരിച്ചടിയായത്. ധനഞ്ജയയുടെ പന്തിലാണ് സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആയത്. മുഖം താഴ്ത്തിയാണ് താരം പിന്നീട് ഡ്രസിങ് റൂമിലേക്ക് നടന്നുനീങ്ങിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :