അവസാന 10 ഏകദിനത്തിലെ പ്രകടനങ്ങള്‍: അയ്യരിനും കെ എല്‍ രാഹുലിനും സൂര്യയ്ക്കും മുകളില്‍ സഞ്ജു തന്നെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (14:38 IST)
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ലോകകപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇരു താരങ്ങളുടെയും മടങ്ങിവരവ് ഇന്ത്യയെ സഹായിക്കുമെങ്കിലും പരിക്കില്‍ നിന്നും മോചിതരായി തിരിച്ചെത്തുന്ന ഇവര്‍ തങ്ങളുടെ മുഴുവന്‍ ശേഷിയില്‍ ബാറ്റ് വീശുമോ എന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുന്നതോടെ ടീമില്‍ നിന്നും സ്ഥാനം നഷ്ടപ്പെട്ടത് മലയാളി താരം സഞ്ജു സാംസണാണ്.

എന്നാല്‍ കഴിഞ്ഞ 10 ഏകദിനങ്ങളിലെ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മധ്യനിരയില്‍ സഞ്ജുവിനോളം മികവ് പുലര്‍ത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങളില്ല. കഴിഞ്ഞ 10 ഏകദിനങ്ങളില്‍ നിന്നും 43.9 ശരാശരിയിലാണ് കെ എല്‍ രാഹുല്‍ റണ്‍സ് കണ്ടെത്തിയതെങ്കില്‍. 59.1 റണ്‍സ് ശരാശരിയിലാണ് ശ്രേയസ് അയ്യരുടെ പ്രകടനം. മധ്യനിരയില്‍ മികച്ച റെക്കോര്‍ഡുകളാണ് ഇവയെങ്കിലും സഞ്ജുവിന്റെ കഴിഞ്ഞ 10 ഏകദിനമത്സരങ്ങളിലെ ബാറ്റിംഗ് ശരാശരി 66.4 റണ്‍സാണ്. മധ്യനിരയില്‍ ഇന്ത്യ പരിഗണിക്കുന്ന മറ്റൊരു താരമായ സൂര്യകുമാര്‍ യാദവിന്റേതാണ് ഇതില്‍ ഏറ്റവും മോശം റെക്കോര്‍ഡ്. വെറും 13.3 റണ്‍സ് മാത്രമാണ് കഴിഞ്ഞ 10 ഇന്നിംഗ്‌സുകളിലെ താരത്തിന്റെ ബാറ്റിംഗ് ശരാശരി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :