സഞ്ജു കാരണം ജയ്‌സ്വാള്‍ ഔട്ട് ! ആരാധകര്‍ കലിപ്പില്‍

രേണുക വേണു| Last Modified വെള്ളി, 5 മെയ് 2023 (20:12 IST)

സഞ്ജു സാംസണ്‍ കാരണം രാജസ്ഥാന്‍ റോയല്‍സിന് തങ്ങളുടെ വെടിക്കെട്ട് ഓപ്പണറുടെ വിക്കറ്റ് നഷ്ടമായി. സിംഗിളിനായി ശ്രമിക്കുന്നതിനിടെ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളാണ് റണ്‍ഔട്ടായത്. റാഷിദ് ഖാന്‍ എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം.

സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സഞ്ജു തേര്‍ഡ് മാനിലേക്ക് കളിച്ച ഷോട്ട് അഭിനവ് മനോഹര്‍ മനോഹരമായ ഡൈവിങ്ങിലൂടെ തടുത്തിടുകയായിരുന്നു. സിംഗിള്‍ ലഭിക്കുമെന്ന് ആദ്യം കരുതിയ സഞ്ജു നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ജയ്‌സ്വാളിനോട് ഓടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പന്ത് ഫീല്‍ഡറുടെ കൈകളില്‍ ആണെന്ന് മനസ്സിലാക്കിയ സഞ്ജു പിന്നീട് സിംഗിള്‍ നിഷേധിക്കുകയായിരുന്നു. ഈ സമയം കൊണ്ട് ജയ്‌സ്വാള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ഓടി സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് എത്താറായി. പന്ത് കയ്യില്‍ കിട്ടിയ റാഷിദ് ഖാന്‍ ഉടനെ സ്റ്റംപ് ചെയ്തു. സഞ്ജു തിരിച്ച് ക്രീസില്‍ കയറിയതിനാല്‍ ജയ്‌സ്വാളിന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു.

ഈ സീസണില്‍ രാജസ്ഥാന്റെ തീപ്പൊരി ബാറ്ററാണ് ജയ്‌സ്വാള്‍. പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും അതിവേഗം റണ്‍സ് ഉയര്‍ത്താനും ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. സഞ്ജുവിന്റെ പിഴവില്‍ ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായത് രാജസ്ഥാന്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :