നാലാം നമ്പറിൽ രഹാനയാണ് അനുയോജ്യൻ, ടീമിൽ തിരിച്ചുവരട്ടെ, ലോകകപ്പ് കളിക്കട്ടെ

അഭിറാം മനോഹർ| Last Modified വെള്ളി, 5 മെയ് 2023 (17:15 IST)
ഇന്ത്യൻ ഏകദിന ടീമിലെ നാലാം നമ്പർ സ്ഥാനത്തേക്ക് വെറ്ററൻ താരം അജിങ്ക്യ രഹാനെയെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരവും മലയാളി താരവുമായ എസ് ശ്രീശാന്ത്. ഐപിഎല്ലിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് ശ്രീശാന്ത് തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യൻ സാഹചര്യങ്ങളിൽ രഹാനെ ടീമിന് വലിയ കരുത്ത് പകരുമെന്ന് താരം പറയുന്നു.

ഒക്ടോബർ- നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ നടത്തിയതോടെ രഹാനെയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള ടീമിൽ ഇടം ലഭിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ടീമിലേക്ക് താരത്തിന് വീണ്ടും വിളിയെത്തിയത്. ഇതോടെയാണ് ഏകദിനത്തിലും താരത്തെ പരിഗണിക്കണമെന്ന് ശ്രീശാന്ത് ആവശ്യപ്പെടുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :