Rajasthan Royals vs Delhi Capitals Match Update: വെടിക്കെട്ടിന് തിരികൊളുത്തി ജയ്‌സ്വാളും ബട്‌ലറും, കൂട്ടപ്പൊരിച്ചിലുമായി ഹെറ്റ്മയെര്‍; ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് 200 റണ്‍സ്

ബട്‌ലര്‍ 51 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സ് നേടി

രേണുക വേണു| Last Modified ശനി, 8 ഏപ്രില്‍ 2023 (17:25 IST)

RR vs DC Match Updates: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജയിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടത് 200 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. ഓപ്പണര്‍മാരായ യഷസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും തുടക്കം മുതല്‍ തകര്‍ത്തടിച്ചപ്പോള്‍ രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ബട്‌ലര്‍ 51 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സ് നേടി. ജയ്‌സ്വാള്‍ വെറും 31 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ഷിമ്രോണ്‍ ഹെറ്റ്മയെര്‍ തകര്‍ത്തടിച്ചു. 21 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം 39 റണ്‍സുമായി ഹെറ്റ്മയെര്‍ പുറത്താകാതെ നിന്നു. നായകന്‍ സഞ്ജു സാംസണ് (പൂജ്യം) തിളങ്ങാന്‍ സാധിച്ചില്ല.

ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, റോവ്മന്‍ പവല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :