റിഷഭ് പന്ത് ആധുനിക ക്രിക്കറ്റിലെ വിരേന്ദർ സെവാഗ്, പ്രശംസയുമായി മഞ്ജരേക്കർ

അഭിറാം മനോഹർ| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (21:52 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തിന്റെ പ്രകടനത്തെ പുകഴ്‌ത്തി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.മത്സരത്തിൽ സാണ് റിഷഭ് നേടിയത്. പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ നായകനെന്ന നിലയില്‍ റിഷഭിന് സാധിച്ചിരുന്നു. 166.6 ആയിരുന്നു പന്തിന്റെ സ്ട്രൈക്ക് റേറ്റ്. റിഷഭ് പന്ത് ആധുനിക ക്രിക്കറ്റിലെ വിരേന്ദർ സെവാഗാണെന്നാണ് മത്സരശേഷം സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്.

വീരേന്ദര്‍ സെവാഗ് ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ് എന്നിവര്‍ അവര്‍ സ്‌കോറുകള്‍ നേടുന്നുണ്ടായിരുന്നു. എന്നാല്‍ അവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു സെവാഗ്. സെവാഗിനെ പോലെ പൊട്ടിത്തെറിക്കുന്ന ശൈലിയാണ് പന്തിന്റേത്.സെവാഗിനെപ്പോലെ അടിച്ചുകളിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ ഇന്ന് നിരവധിയുണ്ട്. എന്നാല്‍ സ്‌ഫോടന ബാറ്റിങ് കാഴ്ചവെക്കാന്‍ സെവാഗിനെപ്പോലെ സാധിക്കുന്നത് റിഷഭിനാണ് മഞ്ജരേക്കർ പറഞ്ഞു.

മൈതാനത്തിന്റെ ഏത് വശത്തേക്കും അനായാസമായി ഷോട്ട് പായിക്കാന്‍ റിഷഭിന് മികവുണ്ട്. ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനേയും ജോഫ്രാ ആര്‍ച്ചറേയും റിവേഴ്‌സ് സ്‌കൂപ്പിലൂടെ ബൗണ്ടറി നേടാനും പന്തിനാകും. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍കൂടിയാണ് അദ്ദേഹം. ടെസ്റ്റിലും അതിവേഗം റണ്‍സുയര്‍ത്തുന്ന ശൈലിയാണ് റിഷഭ് പിന്തുടരുന്നത്. ഇത് താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നുവെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :