രേണുക വേണു|
Last Modified ബുധന്‍, 19 ജനുവരി 2022 (10:59 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം ആരംഭിക്കുക. പ്ലേയിങ് ഇലവനില്‍ വെങ്കടേഷ് അയ്യര്‍ ഓള്‍റൗണ്ടറായി സ്ഥാനം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് വെങ്കടേഷ് അയ്യരെ ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇപ്പോള്‍ പരിഗണിക്കാന്‍ പറ്റുമോ എന്ന ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തിയിരിക്കുന്നത്.
' ഇന്ത്യ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കണമെന്നാണ് എന്റെ പക്ഷം. വെങ്കടേഷ് അയ്യരെ ആറാം ബൗളര്‍ എന്ന നിലയില്‍ പരിഗണിക്കാം. വെങ്കടേഷ് അയ്യര്‍ പൂര്‍ണമായും ഒരു ഓള്‍റൗണ്ടര്‍ ആണെന്ന് ഇപ്പോള്‍ ഉറപ്പില്ല. എങ്കിലും മധ്യ ഓവറുകളില്‍ നാലോ അഞ്ചോ ഓവര്‍ പന്തെറിയാന്‍ വെങ്കടേഷ് അയ്യര്‍ക്ക് സാധിക്കും. അദ്ദേഹത്തിന്റെ ബാറ്റിങ് തന്നെയാണ് കൂടുതല്‍ നല്ലത്,' സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.