'കൈകള്‍ അടിച്ചുകൊണ്ടിരിക്കൂ'; ഡഗ്ഔട്ടിലെ താരങ്ങള്‍ക്ക് കോലിയുടെ ഉപദേശം, കാരണം ഇതാണ് (വീഡിയോ)

രേണുക വേണു| Last Modified വ്യാഴം, 13 ജനുവരി 2022 (12:44 IST)

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കാണികള്‍ ഇല്ലാതെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നത്. കാണികള്‍ ഇല്ലാത്ത മത്സരം താരങ്ങള്‍ക്കും വെല്ലുവിളിയാണ്. കാണികളുടെ പ്രോത്സാഹനമാണ് പലപ്പോഴും താരങ്ങളുടെ മികച്ച പ്രകടനങ്ങള്‍ക്ക് കാരണമാകുക. മൈതാനത്ത് നില്‍ക്കുമ്പോള്‍ കാണികളുടെ പ്രോത്സാഹനം ഏറെ ആഗ്രഹിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

കേപ് ടൗണ്‍ ടെസ്റ്റിനിടെ തന്റെ ഫാസ്റ്റ് ബൗളര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ ഡഗ്ഔട്ടിലെ താരങ്ങളോട് കൈയടിക്കാന്‍ പറയുന്ന കോലിയെയാണ് രണ്ടാം ദിവസമായ ഇന്നലെ കണ്ടത്.

മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, വൃദ്ധിമാന്‍ സാഹ, പ്രിയങ്ക് പാഞ്ചല്‍ തുടങ്ങിയ താരങ്ങളാണ് ഡഗ്ഔട്ടില്‍ ഇരുന്ന് കളി കാണുന്നുണ്ടായിരുന്നത്. അവരോട് കൈയടി നിര്‍ത്തരുതെന്നും താളത്തില്‍ കൈയടിച്ച് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കാനുമാണ് കോലി മൈതാനത്ത് നിന്ന് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :