നിങ്ങള്‍ ഒരു ബാറ്റര്‍ മാത്രമല്ല, ഓള്‍റൗണ്ടറാണ്: ഹാര്‍ദ്ദിക്കിന്റെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് സഞ്ജയ് മഞ്ജരേക്കര്‍

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (19:22 IST)
ലോകകപ്പ് അടുത്തുനില്‍ക്കെ ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഫോം ആശങ്ക നല്‍കുന്നതായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഹാര്‍ദ്ദിക്കിന്റെ ബാറ്റിംഗും ഒപ്പം ബൗളിംഗിലെ മോശം ഫോമും ആശങ്ക നല്‍കുന്നുവെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. ലോകകപ്പില്‍ നിങ്ങള്‍ക്ക് ശാരീരികമായി നല്ല അദ്ധ്വാനം തന്നെ ചെയ്യേണ്ടിവരും. കാരണം നിങ്ങള്‍ ഒരു ബാറ്റര്‍ മാത്രമല്ല ഓള്‍റൗണ്ടറാണ്.

ഒരു ഇന്നിങ്ങ്‌സില്‍ കുറഞ്ഞത് 67 ഓവറുകളെങ്കിലും ടീം ഹാര്‍ദ്ദിക്കില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ സുരേഷ് റെയ്‌നയുടെയും യുവരാജ് സിംഗിന്റെയും സാന്നിധ്യം ബൗളിംഗില്‍ ഇന്ത്യയ്ക്ക് ഉപകാരപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഓള്‍റൗണ്ടര്‍ എന്ന നിലയിലുള്ള ഹാര്‍ദ്ദിക്കിന്റെ സേവനം ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. മഞ്ജരേക്കര്‍ പറഞ്ഞു.നിങ്ങള്‍ ഒരു ബാറ്റര്‍ മാത്രമല്ല, ഓള്‍റൗണ്ടറാണ്: ഹാര്‍ദ്ദിക്കിന്റെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് സഞ്ജയ് മഞ്ജരേക്കര്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :