ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ ആമസോൺ പ്രൈമും, സോണിക്കൊപ്പം സംയുക്ത ബിഡ് നൽകിയേക്കും

അഭിറാം മനോഹർ| Last Updated: ചൊവ്വ, 2 നവം‌ബര്‍ 2021 (21:17 IST)
2023-2027 സീസണുകളിലേക്കുള്ള സംപ്രേക്ഷണാവകാശത്തിനുള്ള ലേല‌ത്തിൽ പ്രൈമും ബിഡ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ആമസോണും സോണിയും ചേർന്ന് സംയുക്തമായിട്ടായിരിക്കും ബിഡ് സമർപ്പിക്കുക എന്നാണ് ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നത്.

അഞ്ച് വർഷത്തെ സംപ്രേക്ഷണാവകാശത്തിന് 2-4 ബില്യൺ ഡോളർ വരെ ന‌ൽകാൻ സോണിയും ആമസോൺ പ്രൈമും തയ്യാറായേക്കുമെന്നാണ് സൂചന. സോണിക്ക് ലീനിയർ ടിവി നെറ്റ്‌വർക്കുണ്ടെങ്കിലും ഡിജിറ്റൽ സ്ട്രീമിങ് രംഗത്ത് ശക്തരല്ല. ഈ സാഹചര്യത്തിലാണ് ആമസോൺ പ്രൈമുമായി കൈ കോർക്കുന്നത്. അതേസമയം സംപ്രേക്ഷണാവകാശത്തിന് ഡി‌സ്‌നിയുമായി കടുത്ത മത്സരമാകും ആമസോണും സോണിയും നേരിടേണ്ടി വരിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :