ഇന്ത്യ എന്തൊരു അഗ്രസീവായാണ് കളിക്കുന്നത്, ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തോറ്റതിന്റെ വേദന അവര്‍ക്കുണ്ട്; പുകഴ്ത്തി പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം

രേണുക വേണു| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (11:50 IST)

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച രീതിയിലാണ് കളിച്ചതെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഇന്‍സമാം ഉള്‍ ഹഖ്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ കൃത്യസമയത്ത് മടക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞെന്നും ബൗളിങ് യൂണിറ്റിന്റെ പ്രകടനം ഗംഭീരമാണെന്നും ഇന്‍സമാം പറഞ്ഞു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തോല്‍വി വഴങ്ങിയത് ഇന്ത്യന്‍ താരങ്ങളെ എത്രത്തോളം വേദനിപ്പിച്ചെന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ അവരുടെ പ്രകടനത്തില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വളരെ നല്ല രീതിയില്‍ ആക്രമിച്ചു കളിക്കുകയാണെന്നും താരങ്ങളുടെ അഗ്രസീവ് ആറ്റിറ്റിയൂഡ് എടുത്തുപറയേണ്ടതാണെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ ഇന്‍സമാം പറഞ്ഞു. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണെന്നും ഒന്നാം ഇന്നിങ്‌സില്‍ 300-350 റണ്‍സ് ഇന്ത്യ നേടിയാല്‍ ജയം ഉറപ്പാണെന്നും ഇന്‍സമാം പറഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പുലര്‍ത്തേണ്ടിയിരുന്ന ആക്രമണോത്സുകത ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലാണ് ഇന്ത്യന്‍ താരങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :