സച്ചിനെ അറിയില്ല ബക്കാമിനെ അറിയാം:ഷറപ്പോവ

ലണ്ടന്‍| jithu| Last Modified ബുധന്‍, 2 ജൂലൈ 2014 (15:53 IST)
ടെന്നീസ് താരമായ മരിയ ഷറപ്പോവക്ക് ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തന്
അറിയില്ലെന്നാണ് ഷറപ്പോവ മറുപടി നല്‍കിയത്.

വിമ്പിള്‍ഡണില്‍ മരിയ ഷറപ്പോവയുടെ മത്സരം കാണാന്‍ സച്ചിനും ഉണ്ടായിരുന്നു എന്നാല്‍ ബോക്സിലുണ്ടായിരുന്ന ബെക്കാമിനെ മാത്രമാണ് ടെന്നീസ് താരത്തിനു തിരിച്ചറിഞ്ഞത്.

ഇത്കൂടാ‍തെ ബെക്കാം ഒരു നല്ല മനുഷ്യനാണെന്നും.ലണ്ടനിലും ലോസ് ഏഞ്ജല്‍സിലും വെച്ച് വിവിധ ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ടെന്നും കരിയറിലും കുടുംബ ജീവിതത്തിലും ഒരേ പോലെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് ബെക്കാമെന്നും ഷറപ്പോവ പറഞ്ഞു

ഫെഡററുടെ കടുത്ത ആരാധകനായ സച്ചിന്‍ എല്ലാവര്‍ഷവും വിമ്പിള്‍ഡണില്‍ പ്രമുഖരുടെ മത്സരങ്ങള്‍ കാണാന്‍ പോകാറുണ്ട്








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :