സച്ചിന് ജന്മനാടിന്റെ സ്വീകരണം; ക്രിക്കറ്റ് ഗ്രൗണ്ടിനും ക്ലബ്ബിനും പേര്- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജിംഖാന

മുംബൈ| WEBDUNIA|
PRO
തന്റെ വിരമിക്കലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സ്വന്തം നാട്ടില്‍ ആവേശമായ സ്വീകരണം. മുംബെയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ തന്റെ ഇരുനൂറാം ടെസ്റ്റോടെ ക്രിക്കറ്റില്‍ നിന്ന് വിടപറയാന്‍ ഒരുങ്ങുന്ന സച്ചിന് ഗംഭീര സ്വീകരണമാണ് നല്‍കിയത്.

വന്‍ ജനസഞ്ചയം സന്നിഹിതരായിരുന്ന ചടങ്ങില്‍ കാണ്ടിവലി ഗ്രൗണ്ടിന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഗ്രൗണ്ട് എന്ന് പുനര്‍നാമകരണം ചെയ്തു. എംസിഎ ക്ളബിന്റെ ആസ്ഥാനമായ കാണ്ടിവലി ഗ്രൗണ്ടിന്റെ പ്രവേശന കവാടത്തില്‍ തന്റെ പേര് കാണുന്നത് ഏറെ അഭിമാനകരമാണെന്നും താനിത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും സച്ചിന്‍ പറഞ്ഞു.

എംസിഎയുമായി തനിക്ക് 29 വര്‍ഷത്തെ ബന്ധമുണ്ട്. ജൂനിയര്‍ ലെവല്‍ മുതല്‍ ഇന്ത്യയ്ക്കു കളിക്കുന്നത് വരെ ഞാന്‍ ഈ ഗ്രൗണ്ടുകളില്‍ കളിച്ചാണ് വളര്‍ന്നത്. മഴ സമയത്തും രാത്രിയിലും കളിക്കാന്‍ പോലും ഇപ്പോള്‍ എം.സി.എ. സൗകര്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.

കാന്തിവ്‌ലി ഗ്രൗണ്ടില്‍ ആര്‍ക്കും സൗജന്യമായി ക്രിക്കറ്റ് കളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത് എല്ലാവരേയും സന്തോഷപ്പെടുത്തുമെന്നതിന് സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 വര്‍ഷം തനിക്ക് തന്ന പിന്തുണയില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് സച്ചിന്‍ തന്റെ പ്രസംഗം നിര്‍ത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :