മികച്ച താരമായി സഞ്‌ജുവിനെ തെരഞ്ഞെടുത്തു

  സഞ്‌ജു , കെസിഎ , കൊച്ചി
കൊച്ചി| jibin| Last Updated: ശനി, 28 ജൂണ്‍ 2014 (12:26 IST)
സഞ്‌ജു സാംസണെ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. അസോസിയേഷന്റെ എസ്‌കെ നായര്‍ പുരസ്‌കാരത്തിനാണ് സഞ്‌ജു അര്‍ഹനായത്.

മികച്ച യുവതാരത്തിനുള്ള ബാലന്‍ പണ്ഡിറ്റ്‌ പുരസ്‌കാരത്തിന്‌ ആനന്ദ്‌ കൃഷ്‌ണന്‍ അര്‍ഹനായി. ബാറ്റ്‌സ്‌മാനുള്ള രമേശ്‌ സമ്പത്‌ പുരസ്‌കാരം രോഹന്‍ പ്രേമിനും ഫാസ്‌റ്റ്‌ ബൌളര്‍ക്കുള്ള സികെ ഭാസ്‌കര്‍ പുരസ്‌കാരം എസ്‌എല്‍ അഭിഷേക്‌ മോഹനും സ്‌പിര്‍ക്കുള്ള രവി അച്ചന്‍ പുരസ്‌കാരം സിപി ഷാഹിദിനുമാണ്‌.

കോച്ചിനുള്ള പി മക്കി സ്‌മാരക പുരസ്‌കാരം പി ബാലചന്ദ്രന്‌ ലഭിച്ചപ്പോള്‍ അമ്പയര്‍ക്കുള്ള കൊച്ചപ്പന്‍ സ്‌മാരക പുരസ്‌കാരം ശിവകുമാറും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :