1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Tendulkar recalls hilarious first interaction with Kohli

'മേലില്‍ ഇങ്ങനെയൊന്നും ചെയ്യരുത്'; കോലിയോട് സച്ചിന്‍

Sachin Tendulkar
ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോലിക്കുള്ള വിശേഷണം. സച്ചിന്റെ ഓരോരോ റെക്കോര്‍ഡുകള്‍ മറികടക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ നായകന്‍ കൂടിയായ കോലി ഇപ്പോള്‍. കോലിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയുടെ അനുഭവം സച്ചിന്‍ ഈയടുത്താണ് തുറന്നുപറഞ്ഞത്. 
 
കോലിയുടെ കരിയര്‍ തുടങ്ങുന്ന സമയം. പുതുമുഖമായ കോലിയെ യുവരാജ് സിങ്, മുനാഫ് പട്ടേല്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്ന് പറ്റിക്കാന്‍ നോക്കി. കോലി തന്നെ ഇക്കാര്യം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 
 
യുവതാരങ്ങള്‍ സച്ചിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കണമെന്ന് യുവരാജും മുനാഫും ഇര്‍ഫാനും ചേര്‍ന്ന് കോലിയോട് പറഞ്ഞു. ഒരു പ്രാങ്ക് ചെയ്യുകയായിരുന്നു ഉദ്ദേശം. കോലി ഇത് വിശ്വസിച്ചു. ഉടനെ പോയി സച്ചിന്റെ കാലില്‍വീണ് അനുഗ്രഹം ചോദിച്ചു. സച്ചിന്‍ പെട്ടന്ന് ഞെട്ടി. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായില്ലെന്ന് സച്ചിന്‍ ഇതേകുറിച്ച് പറയുന്നു. 
 
'എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ കോലിയോട് ചോദിച്ചു. ഇങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്നും ഞാന്‍ കോലിയോട് പറഞ്ഞു. അവന്‍ എഴുന്നേറ്റുനിന്ന് ഈ പണികള്‍ ഒപ്പിച്ച മൂന്ന് പേരെയും നോക്കി. അവര്‍ മൂന്ന് പേരും അവിടെ നിന്ന് ചിരിക്കുകയായിരുന്നു,' സച്ചിന്‍ ഓര്‍മകള്‍ അയവിറക്കി. 
 
About Writer
നെല്‍വിന്‍ വില്‍സണ്‍
അടുത്ത ലേഖനം
എനിക്ക് അവസരങ്ങൾ തരു, ഒരു കാലിസോ വാട്‌സണോ ആവാൻ എനിക്ക് സാധിക്കും: വിജയ് ശങ്കർ