രവിശാസ്ത്രിയെ തള്ളി ഇന്ത്യൻ നായകൻ വിരാട് കോലി

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ഫെബ്രുവരി 2020 (12:04 IST)
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തെ തള്ളി ഇന്ത്യൻ നായകൻ വിരാട് കോലി. ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന മത്സരങ്ങൾ ടി20 ലോകകപ്പ് തയ്യാറെടുപ്പിനുള്ള അവസരമാണെന്നായിരുന്നു ശാസ്ത്രി പറഞ്ഞിരുന്നത്.

എന്നാൽ ഈ അഭിപ്രായത്തെ പൂർണമായും തള്ളികളഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ. ന്യൂസിലൻഡിനെതിരെയുള്ള ഏകദിനമത്സരങ്ങൾ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമല്ലെന്നും പകരം വരാനിരിക്കുന്ന ഐ‌പിഎൽ മത്സരങ്ങളെയാണ് ലോകകപ്പിനുള്ള തയ്യാറെടുപ്പായി കാണുന്നതെന്നും കോലി പറഞ്ഞു.

ഇതിനകം ന്യൂസിലൻഡിനെതിരെ അഞ്ച് ടി20 മത്സരങ്ങൾ നമ്മൾ വിജയിച്ചു എന്നതിനർഥം തയ്യാറെടുപ്പുകൾ പൂർത്തിയായി എന്നതല്ലെന്നും ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളും പ്രധാനപ്പെട്ടതാണെന്നും ഒന്നിനേയും വില കുറച്ച് കാണരുതെന്നും കോലി പറഞ്ഞു. ലോകകപ്പിനുള്ള തയ്യാറെടുപ്പിൽ ഇനിയും ഇന്ത്യക്ക് മുന്നോട്ട് പോകാനുണ്ടെന്നും കോലി കൂട്ടിചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :