അടിച്ച് തകര്‍ത്ത് സഞ്ജു; മനംമയങ്ങി സച്ചിന്‍

മുംബൈ| Last Modified ശനി, 2 മെയ് 2015 (12:09 IST)
രാജസ്ഥാന്‍ റോയല്‍സ് കളിയില്‍ തോറ്റെങ്കിലും സഞ്ജു സാംസണ്‍ന്റെ വെടിക്കെട്ട് പ്രകടനം ക്രിക്കറ്റ് ദൈവം സച്ചിനെ വരെ ആകര്‍ഷിച്ചിരിക്കുകയാണ്. സച്ചിനെ മാത്രമല്ല സുനില്‍ ഗവാസ്കര്‍, വിവിഎസ് ലക്ഷ്മണ്‍, സഞ്ജയ് മഞ്ചരേക്കര്‍ തുടങ്ങിയ മുന്‍കാല കളിക്കാരെയെല്ലാം പ്രകടനം വിസ്മയിപ്പിച്ചു.

മുംബൈയുടെ രാജ്യാന്തര ബൗളര്‍മാരെ ആയാസരഹിതമായി ബൌണ്ടറി കടത്തിയ സഞ്ജു 35 പന്തിലാണ് സീസണിലെ ആദ്യ അര്‍ര്‍ധസെഞ്ച്വറി തികച്ചത്. ഗ്യാലറിയിലിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സഞ്ജുവിന്റെ ചില ഷോട്ടുകളെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു. ലങ്കന്‍ താരം ജയവര്‍ധനെയയുടെ ശൈലിയ്ക്കു സമാനമാണ് സഞ്ജുവിന്റെ കളിയെന്നായിരുന്നു ഗവാസ്കറുടെ പ്രശംസ. സഞ്ജുവിന്റെ ആത്മവിശ്വാസവും പ്രതിച്ഛായയും വര്‍ധഘിപ്പിച്ച പ്രകടനം എന്ന് വിവിഎസ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്.

സഞ്ജുവിന്റെ കടുത്ത ആരാധകനായ ഹര്‍ഷ ഭോഗ്ലേ
അവശ്വസനീയമായ ബാറ്റിംഗ് എന്നാണ് സഞ്ജുവിന്റെ പ്രകടനത്തെപ്പറ്റി ട്വീറ്റ് ചെയ്തത്. അമ്പാടി റായഡുവിനേക്കാളും മികച്ച പ്രകടനം സഞ്ജുവിന്റേത് ആയിരുന്നുവെന്ന് സഞ്ജയ് മഞ്ചരേക്കറും അഭിപ്രായപ്പെട്ടു. കളിയില്‍ 46 പന്തുകളില്‍ നിന്നും 76 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനു തോല്‍വി നേരിടേണ്ടി വന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :