ബംഗലൂരു|
jibin|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (15:34 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്‌ത്തി വിരാട് കോഹ്‌ലി രംഗത്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയുടെ സ്ഥാനം നികത്തുകയെന്നത് ദുഷ്‌കരമാണ്. ക്രിക്കറ്റില്‍ ധോണിയില്‍ നിന്ന് താന്‍ ഒരുപാട് പഠിക്കാന്‍ കഴിഞ്ഞെന്നും കോഹ്‌ലി പറഞ്ഞു. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ധോണിക്ക് പകരക്കാരനാകാന്‍ കഴിയുന്ന താരം വൃദ്ധിമാന്‍ സാഹയാണെന്ന് കോഹ്‌ലി പറഞ്ഞു. ആറ് വര്‍ഷം വരെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സാഹയുടെ കയ്യില്‍ സുരക്ഷിതമായിരിക്കും. ധോണിക്ക് പകരക്കാരനായി മുമ്പും അദ്ദേഹം വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അതിനാല്‍ ധോണിയുടെ സ്ഥാനത്തിന് അര്‍ഹന്‍ സാഹ തന്നെയാണെന്നും കോഹ്‌ലി പറഞ്ഞു.
സഞ്ജു സാംസണ്‍, പാര്‍ഥിവ് പട്ടേല്‍, ദിനേശ് കാര്‍ത്തിക് എന്നിവരൊക്കെ വിക്കറ്റിന് പിന്നില്‍ കഴിവ് തെളിയിച്ചവരാണ്. എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സാഹതന്നെയാണ് ധോണിയുടെ പകരക്കാനാവാന്‍ അനുയോജ്യന്‍. ലോക നിലവാരമുള്ള താരമാണ് സാഹ. ടീം ഇന്ത്യക്കായി അദ്ദേഹം കഴിവ് തെളിയിക്കുമെന്നും കോഹ്‌ലി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.