മുംബൈ|
jibin|
Last Modified ചൊവ്വ, 6 ജനുവരി 2015 (11:53 IST)
അടുത്തമാസം പതിനാലിന് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുപ്പത് അംഗ സാധ്യതാപട്ടിക പതിനഞ്ചിലേക്ക് ചുരുങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ സാധ്യതാ ടീമിൽ ഇടം ലഭിക്കുമോ എന്നാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.
സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നത്. 30 അംഗ സാദ്ധ്യതാ ടീമിനെ ഡിസംബർ 4 ന് തെരഞ്ഞെടുത്തിരുന്നു. അന്ന് സഞ്ജു സാംസണ്‍ ടീമില്‍ ഇടം കണ്ടെത്തിയിരുന്നു. അതേസമയം സാധ്യതാ ടീമിൽ ഉൾപ്പെട്ട രവീന്ദ്ര ജഡേജയക്ക് പരിക്കേറ്റതിനാൽ ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടി തരുന്നതില്‍ പ്രധാന പങ്ക് വഹിച്ച യുവരാജ് സിംഗിന്
അവസാന പതിനഞ്ചിൽ ഇടം ലഭിക്കാൻ സാധ്യതയുണ്ട്. തോളിനേറ്റ പരിക്ക് ലോകകപ്പിന് മുമ്പ് ഉടന്‍ ഭേദമാകുമെന്ന പ്രതീക്ഷയിലാണ് രവീന്ദ്ര ജഡേജ. അങ്ങനെയാണെങ്കില്‍ അദ്ദേഹം ടീമിലെത്തും.
10 പേര്‍ക്കാണ് ടീമില്‍ സ്ഥാനം ഉറപ്പുള്ളത്, ക്യാപ്റ്റന്‍ എംഎസ് ധോണി, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ മുഹമ്മദ് ഷമി.
ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി, സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്. ഇഷാന്ത് ശര്‍മ്മ, മോഹിത് ശര്‍മ്മ, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍ എന്നീ പേസര്‍മാരില്‍ രണ്ട് പേര്‍ ടീമിലെത്തും. അമ്പാട്ടി റായുഡു ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍ ആയിരുന്നതിനാല്‍ രണ്ടാമതൊരു കീപ്പറെ ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല. ഓസ്ട്രേലിയയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള
ടീമിനെയും ഇന്ന് പ്രഖ്യാപിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.