ജയ്സ്വാളിൻ്റെ ഒറ്റയാൾ പ്രകടനം പാഴായി, മുംബൈക്കെതിരെ രാജസ്ഥാന് ഞെട്ടിക്കുന്ന തോൽവി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 മെയ് 2023 (09:19 IST)
പതിനാറാം സീസണിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ഞെട്ടിക്കുന്ന തോൽവി. കരിയറിലെ കന്നി സെഞ്ചുറിയുമായി രാജസ്ഥാൻ ഓപ്പണർ മത്സരത്തിൽ കത്തിക്കയറിയപ്പോൾ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 212 റൺസെന്ന മികച്ച സ്കോറിലെത്തി. 53 പന്തിൽ സെഞ്ചുറി തികച്ച താരം 62 പന്തിൽ നിന്നും 16 ഫോറും 8 സിക്സും സഹിതം 124 റൺസ് നേടിയാണ് പുറത്തായത്.

മുംബൈ ഇന്ത്യൻസിനെതിരെ ബാറ്റ് ചെയ്ത രാജസ്ഥാൻ നിരയിൽ ജയ്സ്വാൾ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. പവർപ്ലേയിൽ ജോസ് ബട്ട്‌ലർ ടച്ചിലല്ലാതെ കഷ്ടപ്പെട്ടത് ടീമിൻ്റെ സ്കോറിങ്ങിനെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ യശ്വസിക്കായി. പവർപ്ലേയ്ക്ക് ശേഷം ഇന്നിങ്ങ്സിൻ്റെ വേഗത കുറയുന്നുവെന്ന പരാതിയും കഴിഞ്ഞ 2 മത്സരങ്ങളിലെ പ്രകടനത്തോടെ യശ്വസി ജയ്സ്വാൾ തീർത്തുതന്നു. രാജസ്ഥാൻ നിരയിൽ ഒരു ഘട്ടത്തിലും മറ്റ് താരങ്ങളിൽ നിന്നും പിന്തുണ ലഭിക്കാതിരുന്നിട്ടും ടീമിനെ മികച്ച നിലയിലെത്തിക്കാൻ താരത്തിനായി. എന്നാൽ മുംബൈ നിരയിൽ സൂര്യകുമാർ യാദവും ടിം ഡേവിഡും തകർത്തടിച്ചതോടെ ജയ്സ്വാളിൻ്റെ പ്രകടനം പാഴാവുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :