തുടർച്ചയായി എട്ടാം വർഷവും ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ രോഹിത് ശർമയുടെ പേരിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2020 (18:50 IST)
തുടർച്ചയായ എട്ടാം വർഷവും ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോറെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്‌മാൻ രോഹിത് ശർമ. ബെംഗളൂരുവിൽ ഓസ്ട്രേലിയക്കെതിരെ രോഹിത് നേടിയ 119 റൺസാണ് ഈ വർഷത്തെ ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോർ. 112 റൺസ് നേടിയ കെഎൽ രാഹുലാണ് രണ്ടാമത്. ഓശ്ട്രേലിയക്കെതിരെ 92 റൺസ് നേടിയ ഹാർദ്ദിക് പാണ്ഡ്യ മൂന്നാമതും ഇടം നേടി. അതേസമയം 2020ൽ ഏകദിനത്തിൽ സെഞ്ചുറി കണ്ടെത്തിയ ഏക ഇന്ത്യൻ ബാറ്റ്സ്മാനും രോഹിത്താണ്.

2019ൽ 209 റൺസോടെ ആദ്യമായി ഒന്നാമതെത്തിയ രോഹിത് 2014ൽ 264 റൺസ് കണ്ടെത്തി തന്റെ സ്ഥാനം നിലനിർത്തി. തുടർന്നുള്ള വർഷങ്ങളിൽ 150,171,208,125,159,119 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്കോറുകൾ. 2020ൽ ആകെ മൂന്ന് ഏകദിനമത്സരങ്ങൾ മാത്രമാണ് രോഹിത് കളിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :