11 വർഷത്തിനിടെ ഇതാദ്യം, 2020ൽ ഏകദിനത്തിൽ സെഞ്ചുറിയില്ലാതെ വിരാട് കോലി

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2020 (12:17 IST)
അങ്ങനെ 2020 അതിനും സാക്ഷ്യം വഹിച്ചു. ഏകദിന ക്രിക്കറ്റിൽ 11 വർഷത്തിനിടെ ഇതാദ്യമായി സെഞ്ചുറിയില്ലാതെ ഇന്ത്യൻ നായകനും സമകാലീന ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായ വിരാട് കോലി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 63 റൺസെടുത്തെങ്കിലും ഇക്കുറിയും സെഞ്ചുറി കോലിക്ക് അന്യം നിന്നു. 2009ന് ശേഷം ഇതാദ്യമായാണ് കോലി ഏകദിന സെഞ്ചുറിയില്ലാതെ ഒരു കലണ്ടർ വർഷം അവസാനിപ്പിക്കുന്നത്.

2009 ഡിസംബറിൽ ഈഡൻ ഗാർഡൻസിൽ ശ്രീലങ്കക്കെതിരെയാണ് കോലി സെഞ്ചുറി ശീലമാക്കിയത്. തുടർന്ന് ഏകദിനത്തിൽ ഇതുവരെ 43 തവണ കോലി സെഞ്ചുറി കണ്ടെത്തി. 2017-19 കാലയളവിൽ മാത്രം ഏകദിനത്തിൽ 17 സെഞ്ചുറികളാണ് കോലി സ്വന്തമാക്കിയത്. 2019ൽ മാത്രം 5 സെഞ്ചുറികൾ.

2020 തുടക്കത്തിൽ നടന്ന സീരീസിൽ തിളങ്ങാനാകാതിരുന്നതും തുടർന്ന് കൊവിഡ് വ്യാപനത്തെ തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചതുമാണ് ഇക്കുറി കോലിക്ക് വിനയാത്. അതേസമയം 2020 തുടക്കം മുതൽ തന്നെ ക്യാപ്‌റ്റൻ എന്ന നിലയിൽ തുടർ പരാജയങ്ങൾ ഏറ്റുവാങ്ങുകയാണ് കോലി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :