രോഹിത് ശര്‍മ ട്വന്റി 20 ക്യാപ്റ്റന്‍സിയിലേക്ക് മടങ്ങിയെത്തില്ല; ഏകദിന നായകസ്ഥാനവും ഉടന്‍ നഷ്ടമാകും

രേണുക വേണു| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (13:00 IST)

രോഹിത് ശര്‍മ ട്വന്റി 20 നായകസ്ഥാനത്തേക്ക് ഇനി തിരിച്ചെത്തില്ലെന്ന് സൂചന. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് രോഹിത്ത് അടക്കമുള്ള മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. 2024 ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി ആരംഭിച്ചിരിക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ രോഹിത് ഇനി നായകസ്ഥാനത്തേക്ക് എത്തില്ലെന്നും ട്വന്റി 20 യില്‍ രോഹിത്ത് ഇനി കളിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, രോഹിത്തിന്റെ ഏകദിന നായകസ്ഥാനവും ഉടന്‍ നഷ്ടമായേക്കും. ഹാര്‍ദിക്കിനെ ഏകദിനത്തിലും നായകനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഉപനായകസ്ഥാനം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റി ഹാര്‍ദിക്കിനെ ഏകദിനത്തിലും നായകനാക്കിയേക്കുമെന്നാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :