അനുബന്ധ വാര്‍ത്തകള്‍
- ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാകുന്നു
- ശിഖര്‍ ധവാന്റെ ഏകദിന കരിയര്‍ അസ്തമിക്കുന്നു; ലോകകപ്പില്‍ കളിക്കില്ല !
- തലമുറ മാറ്റം വിളിച്ചോതി ശ്രീലങ്കയ്ക്കെതിരായ ഇന്ത്യന്‍ ടീം സെലക്ഷന്; ലക്ഷ്യം ട്വന്റി 20 ലോകകപ്പ്
- ഐപിഎല്ലിൽ 114 വിക്കറ്റുകളുണ്ട്, എല്ലാ ടീമിനായും മികച്ച പ്രകടനമാണ് നടത്തിയത്: അൺസോൾഡായതിൽ നിരാശനെന്ന് സന്ദീപ് ശർമ
- ലോകകപ്പിൽ രാഹുൽ വേണ്ട, ഓപ്പണറായി ഇഷാൻ കളിക്കട്ടെയെന്ന് ബ്രെറ്റ്ലീ
കെ.എല്‍.രാഹുലിന്റെ പോക്കില്‍ അതൃപ്തി, ഇനിയും തുടര്‍ന്നാല്‍ ടീമില്‍ നിന്ന് പുറത്ത്; സൂചന നല്കി ബിസിസിഐ
ഇന്ത്യയുടെ ഉപനായകനായും രോഹിത്തിന്റെ പിന്ഗാമിയായും ബിസിസിഐ നേരത്തെ ഉയര്‍ത്തിക്കാട്ടിയ താരമാണ് രാഹുല്‍
കെ.എല്‍.രാഹുലിന്റെ കരിയറിന് ചോദ്യചിഹ്നവുമായി ബിസിസിഐ. മോശം ഫോം തുടര്‍ന്നാല്‍ ഇനി ടീമില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ബിസിസിഐയും സെലക്ടര്‍മാരും നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയത്. മാത്രമല്ല ഏകദിന ടീമിലേക്ക് പരിഗണിച്ചെങ്കിലും രാഹുലിന്റെ ഉപനായകസ്ഥാനം തെറിച്ചു.
ഇന്ത്യയുടെ ഉപനായകനായും രോഹിത്തിന്റെ പിന്ഗാമിയായും ബിസിസിഐ നേരത്തെ ഉയര്‍ത്തിക്കാട്ടിയ താരമാണ് രാഹുല്‍. എന്നാല്‍ ഈ വര്‍ഷത്തെ മോശം പ്രകടനത്തില്‍ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ബിഗ് മാച്ചുകളില്‍ രാഹുല്‍ പൂര്‍ണ പരാജയമാകുന്നു എന്നാണ് സെലക്ടര്‍മാരുടെ വിമര്‍ശനം. അടുത്ത ട്വന്റി 20 ലോകകപ്പില്‍ രാഹുലിനെ ഉള്‍ക്കൊള്ളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മാത്രമല്ല ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ രാഹുല്‍ കളിക്കുമോ എന്ന കാര്യവും സംശയത്തിലാണ്.
രാഹുലിന്റെ ഏകദിന വൈസ് ക്യാപ്റ്റന്‍സി നീക്കി പകരം ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ് ആ ചുമതല നല്‍കിയിരിക്കുന്നത്. ട്വന്റി 20 പരമ്പരയില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. രോഹിത് ഏകദിന നായകസ്ഥാനം കൂടി ഒഴിയുന്നതോടെ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ഹാര്‍ദിക് ഇന്ത്യയുടെ മുഴുവന്‍ സമയ നായകനാകും. ഇത് രാഹുലിന്റെ എല്ലാ വഴികളും പൂര്‍ണമായി അടയ്ക്കും.