ടീമിലുണ്ടെങ്കിലും സഞ്ജുവിനെ കളിക്കാന്‍ ഇറക്കില്ല; കാരണം ഇതാണ്

ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക്വാദും ആയിരിക്കും ട്വന്റി 20 യില്‍ ഓപ്പണര്‍മാര്‍

രേണുക വേണു| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (11:22 IST)

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിച്ചെങ്കിലും പ്ലേയിങ് ഇലവനിലേക്കുള്ള ആദ്യ പരിഗണനയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. മധ്യനിരയില്‍ സഞ്ജുവിനേക്കാള്‍ മുന്‍പ് അവസരം ലഭിക്കാന്‍ സാധ്യതയുള്ള ഏതാനും താരങ്ങള്‍ സ്‌ക്വാഡില്‍ ഉണ്ട്. അതുകൊണ്ട് തന്നെ പ്ലേയിങ് ഇലവനിലെ ആദ്യ പരിഗണനയില്‍ സഞ്ജു വരില്ല.

ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക്വാദും ആയിരിക്കും ട്വന്റി 20 യില്‍ ഓപ്പണര്‍മാര്‍. രാഹുല്‍ ത്രിപതിയോ ദീപക് ഹൂഡയോ വണ്‍ഡൗണ്‍ ആയി ടീമില്‍ സ്ഥാനം പിടിക്കും. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും പ്ലേയിങ് ഇലവനില്‍ ഉറപ്പായും ഉണ്ടാകും. ഇവര്‍ക്ക് ശേഷം മാത്രമേ സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കൂ. പ്രധാന വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സഞ്ജുവിന്റെ വഴി അടയ്ക്കുന്നു.

അതേസമയം, ദീപക് ഹൂഡയോ രാഹുല്‍ ത്രിപതിയോ പുറത്തിരുന്നാല്‍ തീര്‍ച്ചയായും അത് സഞ്ജുവിന് അവസരം തുറന്നുകൊടുക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :