ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാകുന്നു

രേണുക വേണു| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (08:35 IST)

ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കാന്‍ ബിസിസിഐയും സെലക്ടര്‍മാരും. ഏകദിന ലോകകപ്പില്‍ ഗില്‍ ആയിരിക്കും ഇന്ത്യയുടെ ഓപ്പണറാകുക എന്ന് ഏറെക്കുറെ ഉറപ്പായി. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമുകളില്‍ ഗില്‍ സ്ഥാനം പിടിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് പിന്നാലെ കെ.എല്‍.രാഹുലിന്റെ ഏകദിന ഭാവിയില്‍ ഒരു തീരുമാനമാകും. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ രാഹുല്‍ ഇനി പുറത്തിരിക്കും. രാഹുലിന്റെ മോശം ഫോമാണ് ശുഭ്മാന്‍ ഗില്ലിന് വഴി തുറന്നത്. ഏകദിനത്തിലും ട്വന്റി 20 യിലും ഗില്‍ സ്ഥിര സാന്നിധ്യമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :