കുഞ്ഞൻ ടീമുകൾക്കെതിരെ ഭീകരൻ, നിലവാരമുള്ള ടീമിന് മുന്നിൽ മുട്ടിടിക്കും : ലോകകപ്പിലെ കെ എൽ രാഹുലിൻ്റെ പ്രകടനം ഇങ്ങനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (16:02 IST)
ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഓരോ മത്സരം കഴിയും തോറും വലിയ വിമർശനമാണ് ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് നേരെ ഉയർന്നത്. എഷ്യാക്കപ്പിലെ മോശം പ്രകടനം ലോകകപ്പിലും രാഹുൽ ആവർത്തിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ തന്നെ മോശമായി ബാധിച്ചു. 2022ലെ ലോകകപ്പിൽ 2 അർധസെഞ്ചൂറികൾ കണ്ടെത്തിയെങ്കിലും മുൻനിര ടീമുകൾക്കെതിരെ രാഹുലിൻ്റെ പ്രകടനം ദയനീയമായിരുന്നു.

2021ലെ
ടി20 ലോകകപ്പിലും താരത്തിൻ്റെ പ്രകടനം വ്യത്യസ്തമായിരുന്നില്ലെന്ന് കണക്കുകൾ കാണിക്കുന്നു. ഈ ലോകകപ്പിലും കഴിഞ്ഞ ലോകകപ്പിലും കുഞ്ഞൻ ടീമുകൾക്കെതിരെ മാത്രമാണ് കെ എൽ രാഹുലിൻ്റെ ബാറ്റ് ശബ്ദിച്ചത്. ഈ ലോകകപ്പിൽ
പാകിസ്ഥാനെതിരെ 8 പന്തിൽ 4, ദക്ഷിണാഫ്രിക്കക്കെതിരെ 14 പന്തിൽ 9, നെതർലൻഡ്സിനെതിരെ 12 പന്തിൽ 9, ഇംഗ്ലണ്ടിനെതിരെ 5 പന്തിൽ 5 എന്നിങ്ങനെ മോശം സ്കോറിൽ രാഹുൽ പുറത്തായപ്പോൾ ബംഗ്ലാദേശിനെതിരെയും സിംബാബ്‌വെയ്ക്കെതിരെയും രാഹുൽ അർധസെഞ്ചുറി കണ്ടെത്തി.

2021ലെ ലോകകപ്പിൽ പാകിസ്ഥാനെതിരെ 8 പന്തിൽ 3, ന്യൂസിലൻഡിനെതിരെ 16 പന്തിൽ 19 എന്നിങ്ങനെയായിരുന്നു രാഹുലിൻ്റെ പ്രകടനം. കുഞ്ഞൻ ടീമുകളായ അഫ്ഗാനിസ്ഥാൻ, സ്കോട്ട്‌ലൻഡ്, നമീബിയ എന്നിവർക്കെതിരെ രാഹുൽ അന്ന് അർധസെഞ്ചുറി കണ്ടെത്തുകയും ചെയ്തു. 69,50,54* എന്നിങ്ങനെയായിരുന്നു ഈ ടീമുകൾക്കെതിരെ രാഹുലിൻ്റെ അന്നത്തെ പ്രകടനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :