ഹാര്‍ദിക്കിന്റെ 'തല്ലുമാല', കോലിയുടെ അര്‍ധ സെഞ്ചുറി; ഇംഗ്ലണ്ടിന് ജയിക്കാന്‍ 169 റണ്‍സ്

ഹാര്‍ദിക് പാണ്ഡ്യ വെറും 33 ബോളില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതമാണ് 63 റണ്‍സ് നേടിയത്

രേണുക വേണു| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (15:11 IST)

ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ ഇന്ത്യക്കെതിരെ ജയിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് 169 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിരാട് കോലിയും അര്‍ധ സെഞ്ചുറി നേടി.

ഹാര്‍ദിക് പാണ്ഡ്യ വെറും 33 ബോളില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതമാണ് 63 റണ്‍സ് നേടിയത്. ഇന്നിങ്‌സിന്റെ അവസാന ബോളില്‍ ഹിറ്റ് വിക്കറ്റായാണ് പാണ്ഡ്യ പുറത്തായത്. വിരാട് കോലി 40 പന്തില്‍ 50 റണ്‍സ് നേടി. നായകന്‍ രോഹിത് ശര്‍മ 28 പന്തില്‍ 27 റണ്‍സ് സ്വന്തമാക്കി.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ക്രിസ് വോക്‌സ്, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :