ലോകകപ്പ് ഞങ്ങളുടെ മുറ്റത്താണെന്ന് മറക്കണ്ട, മറ്റ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകി രോഹിത് ശർമ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂണ്‍ 2023 (12:43 IST)
ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. മുൻ ലോകകപ്പുകളെ അപേക്ഷിച്ച് കഠിനമേറിയ മത്സരങ്ങളാണ് ഇത്തവണയുണ്ടാകുകയെന്നും രോഹിത് പറയുന്നു. ഇന്ത്യ അവസാനമായി ആതിഥേയത്വം വഹിച്ച 2011ലെ ലോകകപ്പിൽ ഇന്ത്യ തന്നെയാണ് ജേതാക്കളായത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്കെത്തുമ്പോൾ വീണ്ടും ഒരു തവണ കൂടി കിരീടം ഉയർത്താമെന്ന പ്രതീക്ഷയിലാണ് രോഹിത്തും സംഘവും.

കഴിഞ്ഞദിവസമാണ് ലോകകപ്പ് മത്സരക്രമം ഐസിസി പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് രോഹിത് പ്രതികരണവുമായി രംഗത്ത് വന്നത്. സ്വന്തം മണ്ണിൽ ലോകകപ്പ് കളിക്കാനിറങ്ങുന്നത് വലിയ അനുഭവമായിരിക്കും. രാജ്യമെമ്പാടുമുള്ള ആരാധകർ കളത്തിലിറങ്ങാൻ കാത്തിരിക്കുകയാണ്. മുൻകാലങ്ങളിനേക്കാൾ ക്രിക്കറ്റിന് കാഠിന്യം കൂടിയിട്ടുണ്ട്. അതിനാൽ തന്നെ വളരെ വാശിയേറിയ മത്സരങ്ങൾ ഇത്തവണ കാണാനാകും. രോഹിത് ശർമ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :