ഓട്ടോഗ്രാഫ് വാങ്ങും എന്നിട്ട് നന്നായി കളിക്കരുതെന്ന് പറയും, പാക് ആരാധകർക്കൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് സെവാഗ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (19:44 IST)
ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 15ന് നടക്കാനിരിക്കെ പാകിസ്ഥാന്‍ ആരാധകര്‍ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ദീര്‍ഘക്കാലത്തിന് ശേഷമാണ് പാകിസ്ഥാന്‍ മത്സരത്തിനായി ഇന്ത്യയിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് പാക് ഇന്ത്യ മത്സരത്തെ പറ്റിയും പാകിസ്ഥാനിലെ തന്റെ അനുഭവങ്ങളെ പറ്റിയും സെവാഗ് മനസ്സ് തുറന്നത്.

ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോഴെല്ലാം ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം. നമ്മള്‍ ഇതുവരെ പാകിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ലെന്നും എന്നും അങ്ങനെയായിരിക്കണമെന്നും സച്ചിന്‍ പറയാറുണ്ട്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ പാകിസ്ഥാനെ തോല്‍പ്പിച്ച് ലോകകപ്പ് നേടണമെന്ന് പറയാറുണ്ട്. 2011ലെ ലോകകപ്പിനായി ഒരുക്കങ്ങള്‍ 2008 മുതല്‍ തന്നെ ആരംഭിച്ചിരുന്നുവെന്നും നോക്കൗട്ട് മത്സരങ്ങളാണ് ഓരോ മത്സരവും എന്ന രീതിയിലാണ് തങ്ങള്‍ കളിച്ചിരുന്നതെന്നും സെവാഗ് പറയുന്നു.

അതേസമയം പലപ്പോഴായി പാക് ആരാധകര്‍ തന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാറുണ്ടായിരുന്നുവെന്നും ഓട്ടോഗ്രാഫിനൊപ്പം നന്നായി കളിക്കരുതെന്ന് അവര്‍ പറയുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :