അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ജൂണ്‍ 2023 (21:03 IST)
ഐസിസി ഏകദിന ലോകകപ്പിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടി20 ക്രിക്കറ്റ് എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റുകളെയും സ്വാധീനിച്ചിട്ടുണ്ടെന്നും ക്രിക്കറ്റിന്റെ വേഗത തന്നെ കൂടിയിട്ടുണ്ടെന്നും ടീമുകളെല്ലാം തന്നെ മുന്‍പത്തേക്കാള്‍ പോസിറ്റീവായി കളിക്കുന്നുണ്ടെന്നും ഇത് ഈ ലോകകപ്പിനെ കൂടുതല്‍ മത്സരാത്മകമാകുമെന്നും രോഹിത് പറഞ്ഞു.
ക്രിക്കറ്റിന്റെ വേഗത വര്‍ധിച്ചതിനാല്‍ ഈ ലോകകപ്പ് കൂടുതല്‍ മത്സരാത്മകമായിരിക്കും. മറ്റ് ടീമുകള്‍ മുന്‍പത്തേക്കാള്‍ പോസിറ്റീവായി കളിക്കുന്നു. ഇതെല്ലാം ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്താനും നല്ല പ്രകടനം നടത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. രോഹിത് ശര്‍മ പ്രസ്താവിച്ചു.