ആ ഇന്ത്യൻ താരം കളിക്കില്ലെന്നത് ഞങ്ങൾക്ക് ആശ്വാസം: മാക്‌സ്‌വെൽ

അഭിറാം മനോഹർ| Last Modified ശനി, 21 നവം‌ബര്‍ 2020 (12:33 IST)
നിശ്ചിത ഓവർ മത്സരങ്ങളിൽ രോഹിത് ശർമയില്ലാത്തത് ഓസ്ട്രേലിയൻ ടീമിന് ആശ്വാസം നൽകുന്ന വാർത്തയാണെന്ന് ഓസീസ് സൂപ്പർ താരം ഗ്ലെൻ മാക്‌സ്‌വെൽ. രോഹിത്തിനെ പോലെ കാലിബറുള്ള ഒരു താരത്തിന്റെ അഭാവം ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കും. രോഹിത്ത് എപ്പോഴെല്ലാം ഓസീസിനെതിരെ വിട്ടുനിൽക്കുന്നുവോ അപ്പോഴെല്ലാം ആശ്വാസം തോന്നിയിട്ടുണ്ടെന്നും മാക്‌സ്‌വെൽ പറയുന്നു.

രോഹിത് ഓപ്പണിങ് ബാറ്റ്സ്മാനെന്ന രീതിയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ്. മൂന്ന് ഇരട്ട സെഞ്ചുറികൾ താരം സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ രോഹിത്ത് എപ്പോഴെല്ലാം ഓസീസിനെതിരെ വിട്ടുനിൽക്കുന്നുവോ അപ്പോഴെല്ലാം ആശ്വാസം തോന്നിയിട്ടുണ്ടെന്നും മാക്‌സ്‌വെൽ പറഞ്ഞു. അതേസമയം രോഹിത്തില്ലെങ്കിലും കെഎൽ രാഹുലിനെ പോല അസാധാരണ മികവ് പുലർത്തുന്ന ഇന്ത്യക്കുണ്ടെന്നും മാക്‌സ്‌വെൽ അഭിപ്രായപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :