'2010 മുതൽ കോ‌‌ഹ്‌ലി നിർത്താതെ കളിയ്ക്കുകയല്ലേ, ഇനി ഒരു ഫോർമാറ്റിലെങ്കിലും രോഹിത് നായകനാവട്ടെ'

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 19 നവം‌ബര്‍ 2020 (12:53 IST)
ഒരു ഫോർമാറ്റിലെങ്കിലും നായകസ്ഥാനം കോഹ്‌ലി രോഹിതിന് വിട്ടുനൽകണമെന്ന് മുൻ പാക് താരം ഷുഐബ് അക്തർ. ഇന്ത്യ വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്റ്റൻമാർക്ക് കീഴിലാക്കണം എന്നാണ് ശു‌ഐബ് അക്തറിന്റെ അഭിപ്രായം. 2010 മുതൽ നിർത്താതെ കളീയ്ക്കുന്ന കോഹ്‌ലി ഇനി ഒരു ഫോർമാറ്റെങ്കിലും രോഹിതിന് നൽകണം എന്നും ടി20 രോഹിതിന് നൽകുന്നതാവും ഉചിതം എന്നും അക്തർ പറഞ്ഞു.

'മികച്ച രീതിയിൽ തന്നെയാണ് വിരാട് കോഹ്‌ലി ഇന്ത്യയെ നയിയ്ക്കുന്നത്. 2010 മുതൽ അദ്ദേഹം നിർത്താതെ കളിയ്ക്കുകയാണ്. സ്വാഭാവികമായും അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെടാം. 70 സെഞ്ച്വറികളും മലപോലെ റൺസും അദ്ദേഹം നേടിക്കഴിഞ്ഞു. ഇനി ഒരു ഫോമാറ്റിലെങ്കിലും നായകസ്ഥാനം രോഹിതിന് കൈമാറണം. ടി20 ഫോർമാറ്റിൽ രോഹിതിനെ നായകനാക്കുന്നതാണ് ഉചിതം.

ക്യാപ്റ്റനെന്ന നിലയില്‍ കഴിവ് ഒരിയ്ക്കൽകൂടി​തെളിയിക്കാന്‍ രോഹിതിന്​ലഭിച്ചിരിയ്ക്കുന്ന മികച്ച അവസരമാണ്​ഓസ്ട്രേലിയന്‍ പരമ്പര. വെല്ലുവിളി നിറഞ്ഞ പരമ്പര തന്നെയായിരിയ്ക്കും അത്. ഓസ്ട്രേലിയയിൽ മികവ് കാണിയ്ക്കാനായാൽ രോഹിതിന്റെ നായകത്വം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും.' അക്തർ പറഞ്ഞു. പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമാണ് വിരാട് കോഹ്‌ലി കളിയ്ക്കുക. പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ ടീമിനെ നയിയ്ക്കുക രോഹിതായിരിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :