കോഹ്‌ലിയുടെ റെക്കോര്‍ഡ് തരിപ്പണം; ഹിറ്റ്‌മാന്റെ ദീപാവലി വെടിക്കെട്ടില്‍ തകര്‍ന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

കോഹ്‌ലിയുടെ റെക്കോര്‍ഡ് തരിപ്പണം; ഹിറ്റ്‌മാന്റെ ദീപാവലി വെടിക്കെട്ടില്‍ തകര്‍ന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

 rohit sharma , virat kohli , team india , cricket , t20i , കോഹ്‌ലി , ഇന്ത്യ , ക്രിക്കറ്റ് , രോഹിത് ശര്‍മ്മ , ട്വന്റി-20
കൊല്‍ക്കത്ത| jibin| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (11:16 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ.
രാജ്യാന്തര ട്വന്റി-20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കോഹ്‌ലിയുടെ റെക്കോര്‍ഡാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ ഹിറ്റ്‌മാന്‍ തകര്‍ത്തെറിഞ്ഞത്.

വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20യില്‍ പുറത്താകാതെ 111 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. വ്യക്തിഗത സ്‌കോര്‍ 11ല്‍ നില്‍ക്കെയാണ് കോഹ്‌ലിയുടെ നേട്ടം അദ്ദേഹം മറികടന്നത്.

62 രാജ്യാന്തര ട്വന്റി-20യില്‍ നിന്ന് 48.88 റണ്‍സ് ശരാശരിയില്‍ 2102 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് 86മത് മല്‍സരത്തില്‍ രോഹിത് മറികടന്നത്.

ട്വന്റി-20യില്‍ ഏറ്റവും അധികം സെഞ്ചുറി നേടുന്ന താരം (നാല് സെഞ്ചുറി) എന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. മാത്രമല്ല 50 റണ്‍സിന് മുകളില്‍ ഏറ്റവും കൂടുതല്‍ തവണ സ്‌കോര്‍ ചെയ്യുന്ന താരം എന്ന ബഹുമതിയും ഹിറ്റ്‌മാന് സ്വന്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :