കോഹ്‌ലിക്ക് ഭീഷണിയായി രോഹിത് വളരുന്നു; തിരിച്ചടി ധവാന് - എതിരാളിയില്ലാതെ ബുമ്ര

കോഹ്‌ലിക്ക് ഭീഷണിയായി രോഹിത് വളരുന്നു; തിരിച്ചടി ധവാന് - എതിരാളിയില്ലാതെ ബുമ്ര

 ICC , team india , virat kohli , cricket , dhavan , rohith , odi ranking , ഐ സി സി , രോഹിത് ശര്‍മ്മ , വെസ്‌റ്റ് ഇന്‍ഡീസ് , കോഹ്‌ലി , ജസ്‌പ്രിത് ബുമ്ര
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (19:41 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഐ സി സി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

കോഹ്‌ലി ഒന്നാമത് എത്തിയപ്പോള്‍ ആരാധകരുടെ പ്രിയതാരം രോഹിത് ശര്‍മ്മ 871 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. കോഹ്‌ലിയേക്കാള്‍ 28 പോയിന്‍റ് മാത്രം പിന്നിലാണ് ഹിറ്റ്മാന്‍. വരാന്‍ പോകുന്ന പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ രോഹിത് വിരാടിന് അടുത്തെത്തും.

മുന്‍ നിരയിലുണ്ടായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നാല് സ്ഥാനം പിന്നോട്ടിറങ്ങി ഒമ്പതാം സ്ഥാനത്തേക്ക് വീണു. വിന്‍ഡീസിനെതിരായ പരമ്പരയില്‍ മൂന്ന് സെഞ്ചുറിയടക്കം 453 റണ്‍സ് കണ്ടെത്തിയതാണ് കോഹ്‌ലിക്ക് നേട്ടമായത്.

ബോളര്‍മാരുടെ പട്ടികയില്‍ ജസ്‌പ്രിത് ബുമ്രയാണ് ഒന്നാമത്. അഫ്ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യന്‍ സ്‌പിന്നല്‍ കുല്‍ദീപ് യാദവ് മൂന്നാമതും ചാഹല്‍ എട്ടാമതുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :